'തെരഞ്ഞെടുപ്പിൽ വിജയിച്ച് തെലങ്കാനയിൽ വീണ്ടും കോൺ​ഗ്രസ് അധികാരത്തിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല. ജനങ്ങളുടെ ആ​ഗ്രഹം സഫലീകരിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്'-പാർട്ടി പ്രവേശനത്തിന് ശേഷം അരുണ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിൽ കോൺ​ഗ്രസിന് തിരിച്ചടി നൽകി മുൻ കോൺ​ഗ്രസ് മന്ത്രി ഡി കെ അരുണ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അരുണയുടെ പാർട്ടി പ്രവേശനം. നേരത്തെ ആന്ധ്രയിലെ കോണ്‍ഗ്രസിന്‍റെ പിആര്‍ മന്ത്രിയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ അരുണ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നുതവണ ഗാഡ്‌വാള്‍ എംഎല്‍എയായിരുന്ന അരുണ കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്നു.

'തെരഞ്ഞെടുപ്പിൽ വിജയിച്ച് തെലങ്കാനയിൽ വീണ്ടും കോൺ​ഗ്രസ് അധികാരത്തിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല. ജനങ്ങളുടെ ആ​ഗ്രഹം സഫലീകരിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്'-പാർട്ടി പ്രവേശനത്തിന് ശേഷം അരുണ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്നും അരുണ പ്രതീക്ഷ പ്രകടിപ്പിച്ചു.