ഒഡീഷയിൽ ബി ആ‌ർ എസിന് ഇത് മുതൽക്കൂട്ടാകുമെന്നാണ് കെ സി ആറിന്‍റെ പ്രതീക്ഷ 

ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നി മുന്നേറാൻ ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് മുതൽക്കൂട്ടായി ഒഡിഷ മുൻ മുഖ്യമന്ത്രി ബി ആ‌ എസിൽ ചേർന്നു. മോദി സർക്കാരിനെതിരെ പരസ്യ പോരാട്ടം പ്രഖ്യാപിച്ച് ടി ആർ എസ് എന്ന പാർട്ടി ദേശീയ പാർട്ടിയായി (ബി ആർ എസ്) പ്രഖ്യാപിച്ച ശേഷം ചന്ദ്രശേഖർ റാവുവിന്‍റെ കൂടെ ചേരുന്ന ഏറ്റവും പ്രമുഖനാണ് ഒഡിഷ മുഖ്യമന്ത്രി. ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങാണ് ബി ആർ എസ്സിൽ ചേർന്നത്. ബി ജെ പിയിൽ നിന്ന് രാജി വച്ചാണ് ഗമാങ് ബി ആർ എസ്സിലെത്തിയത്. നേരത്തേ ചന്ദ്രശേഖർ റാവുവുമായി ഗമാംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഒഡീഷയിൽ ബി ആ‌ർ എസിന് ഇത് മുതൽക്കൂട്ടാകുമെന്നാണ് കെ സി ആറിന്‍റെ പ്രതീക്ഷ.

ത്രിപുരയിൽ സിപിഎമ്മിന് അപ്രതീക്ഷിത ഷോക്ക്! രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു, എംഎൽഎയും മുൻ എംഎൽഎയും