ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ.  
വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ദില്ലിയിലെ  ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. 

കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അതേസമയം പ്രണബ് മുഖര്‍ജി മരിച്ചുവെന്ന വ്യാജപ്രചാരണം  പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം  ഏറ്റെടുത്തതിനെതിരെ  അദ്ദേഹത്തിന്‍റെ മകളും മകനും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.