കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാള്‍ ടിക് ടോക്കില്‍ വീഡിയോ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കൊവിഡെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ദില്ലി: കൊവിഡ് വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ടിക് ടോക് വീഡിയോയിലൂടെ പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍. കറന്‍സി ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ സയ്യാദ് ജാമില്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാള്‍ ടിക് ടോക്കില്‍ വീഡിയോ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കൊവിഡെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ ഇതിന്റെ ഉറവിടം അന്വേഷിച്ച സൈബര്‍ ക്രൈം വിഭാഗം പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ അബ്ദുള്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക