ഒരുകൂട്ടം സ്ത്രീകൾ യുവതിയെ ആക്രമിക്കൊരുങ്ങിയപ്പോൾ ഭർത്താവാണ് തടഞ്ഞത്. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഈ സംഘം തല്ലി.

കൊൽക്കത്ത: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ പരസ്യമായി മർദിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലാണ് സംഭവം. മർദനമേറ്റ യുവതി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഒരുകൂട്ടം സ്ത്രീകളാണ് യുവതിയെ അവിഹിത ബന്ധം ആരോപിച്ച് പരസ്യമായി അപമാനിക്കുകയും മ‍ർദിക്കുകയും ചെയ്തത്. യുവതിയെ ഒരാഴ്ചയായി കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് യുവതി തിരിച്ചെത്തി. ഇതിന് ശേഷമാണ് മർദനവും അവഹേളനവും നടന്നത്. തിങ്കളാഴ്ചയായിരുന്നു ഈ സംഭവങ്ങൾ. ഒരുകൂട്ടം സ്ത്രീകൾ യുവതിയെ ആക്രമിക്കൊരുങ്ങിയപ്പോൾ ഭർത്താവാണ് തടഞ്ഞത്. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഈ സംഘം തല്ലി.

തുടർന്ന് അന്ന് രാത്രി യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേര‍ പുരുഷന്മാരുമാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് സ‍ർക്കാർ പറഞ്ഞു.സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ് ഇപ്പോഴും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം