ആക്രമണത്തില്‍ രണ്ട് ജവാന്‍മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ശ്രീനഗർ: ജമ്മു കാശ്മീരില്‍ സൈനികർക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിലാണ് സിആർപിഎഫ് സി/171 ബറ്റാലിയനിലെ ജവാന്മാർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്‍മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആർപിഎഫ് ഐജി ആർ എസ് ഷായ് പ്രതികരിച്ചു. ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് ഗ്രാമീണർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കശ്മീർ സോൺ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…

നഗരഹൃദയത്തിലെ പ്രതാപ് പാർക്കിന് സമീപമുള്ള സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർ‌പി‌എഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ വർഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഇവിടം. കഴിഞ്ഞ മാസം ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 16 വയസുകാരന് പരിക്കേറ്റിരുന്നു. റോഡരികിലൂടെ നടന്ന് പോവുകയായിരുന്നു കുട്ടി.