മല്ലിനഹള്ളി സ്വദേശി ആശ (55), വർഷിത (34) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മഞ്ജുനാഥ് (32), വർഷിതയുടെ മകൻ മായങ്കുമാണ് (11) ചികിത്സയിലുള്ളത്. കടബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം.

ബെംഗളൂരു: ബെംഗളൂരുവിലെ ആനേക്കലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മല്ലിനഹള്ളി സ്വദേശി ആശ (55), വർഷിത (34) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മഞ്ജുനാഥ് (32), വർഷിതയുടെ മകൻ മായങ്കുമാണ് (11) ചികിത്സയിലുള്ളത്. കടബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. രക്താർബുദത്തിന് ചികിത്സയിലായിരുന്നു വർഷിത. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എല്ലാവരെയും കൊല്ലാൻ ശ്രമിച്ച ശേഷം മഞ്ജുനാഥ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നി​ഗമനം. വർഷിതയുടെ സഹോദരനായ മഞ്ജുനാഥ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)