രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ആണെന്ന് പറഞ്ഞ് പറ്റിച്ച് യുവതിയിൽ നിന്ന് 25 ലക്ഷം കവർന്നു. ഭാവന പാണ്ഡെ എന്ന ഡെറാഡൂൺ നിവാസിനിക്കാണ് പണം നഷ്ടമായത്
ഡെറാഡൂൺ: രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ആണെന്ന് പറഞ്ഞ് പറ്റിച്ച് യുവതിയിൽ നിന്ന് 25 ലക്ഷം കവർന്നു. ഭാവന പാണ്ഡെ എന്ന ഡെറാഡൂൺ നിവാസിനിക്കാണ് പണം നഷ്ടമായത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ധാനം ചെയ്തായിരുന്നു തട്ടിപ്പ്. യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് അനുസരിച്ച്, പ്രതി ഫോണിൽ വിളിക്കുകയും രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ആണെന്ന് പരിചയപ്പെടുത്തുകയുമായിരുന്നു. കൂടാതെ കോൺഗ്രസ് നേതാക്കളുടെ ശബ്ദം അനുകരിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്ത് വിശ്വാസം നേടുകയും ചെയ്തു.
പിന്നാലെ പല തവണകളായാണ് യുവതി 25 ലക്ഷം രൂപ നൽകിയത്. ഏപ്രിൽ 13-ന് ഭാവന തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 9.5 ലക്ഷം രൂപയുടെ ആദ്യത്തെ ഇടപാട് നടത്തി. പിന്നീട് ഏകദേശം 5 ലക്ഷം രൂപ പണമായി നൽകുകയും ബാക്കി തുക ഗഡുക്കളായി മറ്റൊരു കൈമാറുകയും ചെയ്തു. പറ്റിക്കപ്പെട്ടെന്ന് മനസിലായപ്പോൾ യുവത് പണം തിരികെ ആവശ്യപ്പെടാൻ ആരംഭിച്ചു. എന്നാൽ പ്രതി പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് യുവതിയുമായുള്ള കോണ്‍ടാക്ട് ഒഴിവാക്കി. വഞ്ചിക്കപ്പെട്ടതറിഞ്ഞ ഭാവന പാണ്ഡെ രാജ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.



