Asianet News MalayalamAsianet News Malayalam

ദില്ലിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ സൗജന്യ യാത്ര; വാഗ്ദാനങ്ങള്‍ നടപ്പാക്കി കെജ്രിവാള്‍ സര്‍ക്കാര്‍

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത്. 

Free bus rides for women starts today in Delhi
Author
Delhi, First Published Oct 29, 2019, 9:25 AM IST

ദില്ലി: ദില്ലിയില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത്. 

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3700 ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡെല്‍ഹി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം([ഡിഐഐഎംടിഎസ്).

'' ദില്ലിക്ക് ഇത് ചരിത്ര നിമിഷം. 29.10.2019 മുതല്‍ ദില്ലിയില്‍ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യും. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വം നിലകൊള്ളുന്നു.'' - ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. 

ഡിടിസിയിലും ക്ലസ്റ്റര്‍ ബസ്സുകളിലും സഞ്ചരിക്കുന്നവരില്‍ 30 ശതമാനം സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ദില്ലി സര്‍ക്കാര്‍ സര്‍വ്വീസിലെയോ ലോക്കല്‍ സര്‍വ്വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സര്‍വ്വീസ് ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്ക് യാത്രാ അലവന്‍സ് നല്‍കില്ല. 

ജൂണിലാണ് ബസുകളിലും ഡെല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ''അഭിനന്ദനം ദില്ലി!!! സ്ത്രീ സുരക്ഷയ്ക്കും മുന്നേറ്റത്തിനും ഇതൊരു ചരിത്രപരമായ നടപടിയാണ്. '' - അശോക് ഗഹ്ലോട്ടിന്‍റെ ട്വീറ്റിന് മറുപടിയായി കെജ്രിവാള്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios