Asianet News MalayalamAsianet News Malayalam

സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഇനി റേഷൻ കാർഡ് മതി; പുതിയ പദ്ധതിയുമായി ഛത്തീസ്​ഗണ്ഡ്

 ഡോ. ഖൂബ്ചന്ദ് ഭാഗല്‍ സ്വാസ്ഥ്യ സഹായതാ യോജന പദ്ധതി പ്രകാരം ഇനി റേഷന്‍കാര്‍ഡും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ഉണ്ടെങ്കില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
 

Free ration card to get free treatment at Chhattisgarh
Author
Chhattisgarh, First Published Jan 19, 2020, 4:00 PM IST

റായ്പൂര്‍: ദരിദ്രര്‍ക്കുള്ള സൗജന്യ ചികിത്സാപദ്ധതി എളുപ്പത്തിലാക്കാന്‍ ഛത്തീസ്ഗഢ് പുതിയ പദ്ധതി തയ്യാറാക്കുന്നു. നിലവിലുള്ള ആയുഷ്മാന്‍ കാര്‍ഡിന് പകരം റേഷന്‍കാര്‍ഡ് കാണിച്ചാലും ചികിത്സ സൗജന്യമാക്കാനാണ് നിര്‍ദ്ദേശം. ഡോ. ഖൂബ്ചന്ദ് ഭാഗല്‍ സ്വാസ്ഥ്യ സഹായതാ യോജന പദ്ധതി പ്രകാരം ഇനി റേഷന്‍കാര്‍ഡും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ഉണ്ടെങ്കില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവില്‍ 45 ലക്ഷം കുടുംബങ്ങള്‍ക്ക് കിട്ടുന്ന സേവനം ഇനി 65ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിക്കും. നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് അത് തുടര്‍ന്നും ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് റേഷന്‍കാര്‍ഡും ഉപയോഗിക്കാമെന്നതാണ് ഏറെ പ്രയോജനകരമായ വസ്തുതയെന്നും ആരോഗ്യ മന്ത്രി ടി എസ് സിംഗ്‌ദോ അറിയിച്ചു.

''ആയുഷ്മാൻ കാർഡുകളുടെയും മറ്റ് സ്മാർട്ട് കാർഡുകളുടെയും ലഭ്യത സംസ്ഥാനത്ത് കുറവായിരുന്നു, അതിനാൽ പകരം റേഷൻ കാർഡുകൾ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു. റേഷൻ കാർഡിനൊപ്പം ഏതെങ്കിലും ഒരു സർക്കാർ തിരിച്ചറിയൽ കാർഡും കൊണ്ടുവരണമെന്ന് നിർബന്ധമാക്കി. മുമ്പ് 45 ലക്ഷം ആളുകൾക്ക് പ്രയോജനപ്പെട്ടിരുന്ന ഈ പദ്ധതി ഇനി മുതൽ 65 ലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.'' ആരോഗ്യമന്ത്രി ടി എസ് സിം​ഗ്ദിയോ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios