റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്നാം നിരയിൽ ഇരിപ്പിടം നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. ഇത് സർക്കാരിന്റെ അവഹേളനമാണെന്ന് പാർട്ടി ആരോപിച്ചു
- Home
- News
- India News
- 'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്
'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്

77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.
Malayalam News Live :'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്
Malayalam News Live :'അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, സഖാവ് കുഞ്ഞികൃഷ്ണന് അഭിവാദ്യങ്ങൾ', രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ പാർട്ടി പ്രവർത്തകരുടെ പരസ്യ പിന്തുണ. കുഞ്ഞികൃഷ്ണനെ രക്തഹാരമണിയിച്ച് സ്വീകരിച്ച പ്രവർത്തകർ, ഫണ്ട് തട്ടിപ്പിൽ എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു
Malayalam News Live :ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. ഫണ്ടിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും കെകെ രാഗേഷ് വ്യക്തമാക്ക
Malayalam News Live :സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല, തിരിച്ചും ഇടപെടരുത്; സമുദായ ഐക്യ നീക്കം തകർന്നതിൽ കോൺഗ്രസിന് ഒരു പങ്കുമില്ല - വിഡി സതീശൻ
എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പരാജയപ്പെട്ടതിൽ കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യുഡിഎഫ് ഇടപെടാറില്ലെന്നും അവർ തിരിച്ചും ഇടപെടരുതെന്നും സതീശൻ അഭിപ്രായപ്പെട്ടു
Malayalam News Live :'എൻഎസ്എസ് ആസ്ഥാനത്ത് ആരും പോയിട്ടില്ല, സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല', തരൂർ സിപിഎമ്മിലേക്ക് പോകില്ലെന്നും അടൂർ പ്രകാശ്
ശശി തരൂർ സിപിഎമ്മിലേക്ക് പോകുമെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
Malayalam News Live :'കുഞ്ഞികൃഷ്ണൻ്റെ താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബൽ'; കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
കുഞ്ഞികൃഷ്ണൻ്റെ താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബലാണെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷമാണ് കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ എടുത്തതെന്നും വിമർശനമുയർന്നു.
Malayalam News Live :സാമുദായിക ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും; 'രാഷ്ട്രീയ ലക്ഷ്യത്തിലെ ആശങ്ക പ്രകടിപ്പിച്ചു'
സാമുദായിക ഐക്യ നീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടായതായി സൂചന. തുഷാർ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പിന്മാറ്റത്തിന് പ്രധാന കാരണം
Malayalam News Live :വെള്ളാപ്പള്ളിക്ക് കുത്ത്; വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമെന്ന് കെ മുരളീധരൻ
വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരൻ . മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ദുരുദ്ദേശം ജനം മനസ്സിലാക്കുമെന്നും മുരളീധരൻ
Malayalam News Live :പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്നും കമ്പിവടി കണ്ടെടുത്തു, പൊലീസ് അന്വേഷണം
ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നിഗമനം. ബിന്ദുവിനെ കമ്പി വടി കൊണ്ട് അടിച്ചു കൊന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം.
Malayalam News Live :16 വർഷത്തിന് ശേഷമുള്ള ഐക്യനീക്കം, 9 ദിവസത്തിൽ അന്ത്യം; എല്ലാത്തിനും കാരണം 'തുഷാർ ദൂതൻ', രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞ് എൻഎസ്എസ് പിന്മാറ്റം
പതിനാറ് വർഷത്തിന് ശേഷം പ്രഖ്യാപിച്ച എൻഎസ്എസ്-എസ്എൻഡിപി സാമുദായിക ഐക്യനീക്കം ഒൻപത് ദിവസത്തിനുള്ളിൽ തകർന്നു. ഐക്യദൂതനായി ബിജെപി നേതാവായ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻഎസ്എസ് പിന്മാറിയത്
Malayalam News Live :എൻഎസ്എസിൻ്റെ പിന്മാറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ, ഒന്നും മിണ്ടാതെ വെള്ളാപ്പള്ളിയും തുഷാറും; എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രം പ്രതികരണം
സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻഎസ്എസിൻ്റെ പിന്മാറ്റം എസ്എൻഡിപി നേതൃത്വത്തെ ഞെട്ടിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല
Malayalam News Live :ഒപ്പം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; പ്രശ്നപരിഹാര പ്രതീക്ഷയിൽ കോൺഗ്രസ് നേതാക്കൾ
കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിലാണ്. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ്.
Malayalam News Live :'25 വർഷം ഒപ്പം നിന്ന ജനങ്ങൾ ഇനിയും കൂടെയുണ്ടാകും, മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നത് കിംവദന്തി'; മത്സരിക്കാൻ ആഗ്രഹം തുറന്നു പറഞ്ഞ് കോവൂർ കുഞ്ഞുമോൻ
ആർഎസ്പി ലെനിനിസ്റ്റിൻ്റെ മുന്നണി പ്രവേശനത്തിനായി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ അടുത്തയാഴ്ച വീണ്ടും കാണുമെന്നും കോവൂർ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Malayalam News Live :കുഞ്ഞികൃഷ്ണന് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ?സഹായം പാർട്ടിയിൽ നിന്നു തന്നെയോ, പരിശോധിക്കാനൊരുങ്ങി സിപിഎം
തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പഴയ ആരോപണം ഉയർന്നുവന്നത് സംശയകരമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നിലനിർത്തി സിപിഎമ്മിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.
Malayalam News Live :എൻഎസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാൻ തന്നെ, തുഷാറിനെ ദൂതനാക്കിയതിന്‍റെ ലക്ഷ്യം വ്യക്തം, ബിജെപി മുന്നണി നേതാവല്ലേ; തുറന്നടിച്ച് സുകുമാരൻ നായർ
ബിജെപി മുന്നണി നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായെന്നും, ഇത് സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായതിനാലാണ് പിന്മാറിയതെന്നും ജി സുകുമാരൻ നായർ തുറന്നടിച്ചു
Malayalam News Live :വിഎസിന്‍റെ പത്മവിഭൂഷൺ - നിലപാട് വ്യക്തമാക്കി മകൻ, പുരസ്കാരം സ്വീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല, പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും'
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരത്തിൽ കുടുംബം സന്തോഷത്തിലാണെന്നും എന്നാൽ അത് സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മകൻ വി എ അരുൺകുമാർ വ്യക്തമാക്കി
Malayalam News Live :സാമുദായിക ഐക്യനീക്കത്തിന് വൻ തിരിച്ചടി, എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്; 'പ്രായോഗികമല്ലെന്ന് വിലയിരുത്തൽ'
എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഐക്യം പ്രായോഗികമല്ലെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി
Malayalam News Live :മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ കെ സുരേന്ദ്രൻ; 'ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്'
മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും കെ സുരേന്ദ്രൻ. വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകുമെന്നും സുരേന്ദ്രൻ.
Malayalam News Live :ശബരിമല സ്വർണക്കൊള്ള; സാക്ഷികളുടെയും പ്രതികളുടെയും മൊഴിപകർപ്പുകൾ ഇഡിക്ക് കൈമാറാൻ എസ്ഐടി
രേഖകൾ നൽകാതിരുന്നാൽ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തൽ. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു.
Malayalam News Live :രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി; ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികൾ
സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിംഗ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി.