ദില്ലി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ അറസ്റ്റിലായത്. ഇയാളെ കോടതി ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി പിതംബുരയിലാണ് ഇയാളുടെ വീട്. ഇദ്ദേഹത്തില്‍ നിന്ന് പ്രതിരോധ സംബന്ധമായ അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. ഇയാല്‍ ഫ്രീന്‍ലാന്‍സായിട്ടാണ് ജോലി ചെയ്യുന്നത്.