മുംബൈ: മുംബൈ ഇനി മുതൽ ഉറങ്ങാത്ത നഗരം. ഇന്ന് അർധരാത്രിമുതൽ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനിടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. രാത്രി ജീവിതത്തിലേക്ക് ഉണരുകയാണ് ഈ റിപ്പബ്ലിക് ദിന  രാത്രിയില്‍ മുംബൈ നഗരം.

നഗരവാസികൾക്ക് ഷോപ്പിങ് നടത്താനും ഹോട്ടലിൽ പോകാനും, സിനിമ കാണാനുമെല്ലാം ഇനി 24 മണിക്കൂറും തടസമില്ല. ബാറുകൾ മാത്രമാണ് പുലർച്ചെ 1.30ന് അടയ്ക്കുക. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക.

ലണ്ടൻ നഗരത്തെ മാതൃകയാക്കി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതൽ വരുമാന വർധനവ് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. എന്നാൽ, ആദിത്യയുടെ സ്വപ്ന പദ്ധതിക്കെതിരെ രൂക്ഷവിമർശനമാണ് ബിജെപി നടത്തുന്നത്.

സ്ത്രീപീഢന പരാതികൾ വർധിപ്പിക്കാനാണ് പദ്ധതിയെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ രാജ് പുരോഹിത് പരിഹസിച്ചു. 

കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നു; മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്‍റ്

ദില്ലിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; 4 തവണ എംഎല്‍എയായിരുന്ന ഹര്‍ഷരണ്‍ സിംഗ് എഎപിയില്‍ ചേര്‍ന്നു