Asianet News MalayalamAsianet News Malayalam

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് എന്ന പ്രസംഗം; രാഹുലിനെതിരെയുള്ള മാനനഷ്ടക്കേസ് തള്ളി

2014ൽ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്ടമുണ്ടാക്കിയതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആദ്യം ബീവണ്ടി കോടതിയെയും ഹർജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. 2018ൽ ബീവണ്ടി കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരായിരുന്നു

Gandhi killed by RSS speech defamation case against Rahul gandhi dismissed
Author
Mumbai, First Published Sep 20, 2021, 9:22 PM IST

മുംബൈ: ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹർജിയാണ് തള്ളിയത്. 2014ൽ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്ടമുണ്ടാക്കിയതെന്നാണ് ഹർജിക്കാരൻ വാദിച്ചത്.

ആദ്യം ബീവണ്ടി കോടതിയെയും ഹർജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. 2018ൽ ബീവണ്ടി കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. ഹർജി ഹൈക്കോടതിയും തള്ളിയതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios