മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ  ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്.

ദില്ലി 2021ലെ മഹാത്മാ ​ഗാന്ധി പുരസ്കാരത്തിന് ​ഗീതാ പ്രസിനെ തെരഞ്ഞെടുത്തതിൽ വിവാ​ദം പുകയുന്നു. പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരം പ്രഖ്യാപിക്കുക. ജൂറിയുടെ തീരുമാനത്തെ "അപഹാസ്യം" എന്നാണ് കോൺ​ഗ്രസ് എംപി വിശേഷിപ്പിച്ചത്. ഹിന്ദുത്വ നേതാവായ വി ഡി സവർക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയ്ക്കും അവാർഡ് നൽകുന്നതിന് തുല്യമാണ് ​ഗീതീ പ്രസിന് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകനായ അക്ഷയ മുകുൾ രചിച്ച ഗീതാ പ്രസിന്റെ ചരിത്രം പറയുന്ന പുസ്തകത്തെയും അദ്ദേഹം പരാമർശിച്ചു. 

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരുകോടി രൂപയാണ് സമ്മാനത്തുക. ഗീതാ പ്രസ് ഈ വർഷമാണ് ശതാബ്ദി ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായ ​ഗീതാ പ്രസ്കഴിഞ്ഞ 100 വർഷമായി സ്തുത്യർഹമായ സേവനം നടത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ​ഗൊരഖ്പുരാണ് ​ഗീതാ പ്രസിന്റെ ആസ്ഥാനം. 16.21 കോടി ഭഗവദ്ഗീത ഉൾപ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച 1923-ൽ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നാണെന്നാണ് അവകാശവാദം. 

അതേസമയം, കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി രം​ഗത്തെത്തി. ഹൈന്ദവ സംസ്കാരത്തെ അധിക്ഷേപിക്കുന്ന മാനസികാവസ്ഥയാണ് കോൺ​ഗ്രസിനെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിസ്വ ശർമ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരിക മുന്നേറ്റത്തെ എതിർക്കുകയാണ് കോൺ​ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കർണാടക ജയത്തോടെ ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും എതിർക്കുന്ന സംഘടനയായി കോൺ​ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര തുകയായ ഒരുകോടി രൂപ സ്വീകരിക്കില്ലെന്ന് ​ഗീതാ പ്രസ് അധികൃതർ അറിയിച്ചു. 

Read More... തോക്കിൻമുനയിൽ ദമ്പതികൾ എട്ടുകോടി കവർന്നു, ജ്യൂസിനോടുള്ള ആർത്തി വിനയായി, ഒടുവിൽ പൊലീസ് വലയിൽ കൃത്യമായി വീണു