തിഹാർ ജയിലിൽ നിന്ന് പോലീസ് സംരക്ഷണയിൽ അമിതിനെ നേരിട്ട് കാഞ്ച്പർ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു

ദില്ലി: കുപ്രസിദ്ധമായ ടില്ലു താജ്പുരിയ ​ഗുണ്ടാ സംഘത്തിലെ പ്രധാനിയായ അമിത് ദബാംഗ് വിവാഹിതനായി. വിവാഹത്തിനായി കോടതി 5 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. നരേല പ്രദേശത്തെ താജ്പൂർ ഗ്രാമത്തിലായിരുന്നു വിവാഹം. പൊലീസ് കസ്റ്റഡിയിലാണ് അമിത് വിവാഹത്തിനായി എത്തിയത്. കൊണ്ടുവന്നു. അമിത് ദബാങ്ങിന്റെ വിവാഹത്തിന് ദില്ലിയിലെ നിരവധി ഗുണ്ടാസംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. 

തിഹാർ ജയിലിൽ നിന്ന് പോലീസ് സംരക്ഷണയിൽ അമിതിനെ നേരിട്ട് കാഞ്ച്പർ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ടില്ലു താജ്പുരിയ സംഘത്തിന്റെ ശക്തികേന്ദ്രമായാണ് ഈ ഗ്രാമം കണക്കാക്കപ്പെടുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് ലളിതമായ രീതിയിലാണ് അമിതിന്റെ വിവാഹം നടക്കുന്നതെന്ന് ഗുണ്ടാസംഘത്തിലെ അംഗങ്ങൾ പറഞ്ഞു. വധു രാജസ്ഥാൻ സ്വദേശിനിയാണ്. വിവാഹ ശേഷം അമിത് ദബാംഗ് തിഹാർ ജയിലിലേക്ക് മടങ്ങും.