ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കവര്‍ച്ചാ സംഘം മുത്തൂറ്റ് ശാഖയില്‍ എത്തിയത്. 

ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വർണം കൊള്ളയടിക്കുകയായിരുന്നു. 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ആറുപരേടങ്ങുന്ന സംഘം കവര്‍ന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വൈശാലി ജില്ലയിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിലേക്ക് കവര്‍ച്ചാ സംഘം എത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കൊള്ള നടത്തിയത്. സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികള്‍ ആരാണെന്ന് വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.