വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ കത്തിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പത്തർ പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More... മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. പരിക്കേറ്റ സ്ത്രീയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സുന്ദർബൻ പൊലീസ് ജില്ലാ എസ്പി കോട്ടേശ്വര റാവു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ കത്തിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 

Asianet News Live