ഗെയില്‍ ഇന്ത്യയുടെ ഗ്യാസ് പൈപ്പ് ലൈനിലാണ് അപകടമുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഭുവനേശ്വര്‍: ഒഡീഷയിലെ നയാഗഡില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരിക്കുപറ്റിയ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഗെയില്‍ ഇന്ത്യയുടെ ഗ്യാസ് പൈപ്പ് ലൈനിലാണ് അപകടമുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.