ജമ്മു കാശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായ ഗുലാം നബി ആസാദ് മുൻപ് ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയുമായിരുന്നു

ദില്ലി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ ജമ്മു കാശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു. ഇദ്ദേഹത്തെ ഇന്ന് വൈകുന്നേരം തന്നെ വിമാനത്തിൽ ദില്ലിയിലേക്ക് തിരിച്ചയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം ശ്രീനഗറിലേക്ക് പുറപ്പെട്ടത്. ഇവിടെ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും കൂടിക്കാഴ്ച നടത്താനായിരുന്നു ഇദ്ദേഹത്തിന്റെ വരവ്. 

മോദി സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തുകയായിരുന്നു ലക്ഷ്യം.

മുൻപ് ജമ്മു കാശ്മീരിൽ മുഖ്യമന്ത്രിയായിരുന്നു ഗുലാം നബി ആസാദ്. 2005 നവംബർ മുതൽ 2008 ജൂലൈ വരെയാണ് ഇദ്ദേഹം ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഇപ്പോൾ ജമ്മു കാശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം.