Asianet News MalayalamAsianet News Malayalam

കൊറിയന്‍ ഡേ 'അരിറാങ്' സംഘടിപ്പിച്ച് ഗിണ്ടി ഹിന്ദുസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍

കൊറിയന്‍ ഡേ ആഘോഷം സംഘടിപ്പിച്ച് ചെന്നൈയിലെ ഗിണ്ടി ഹുന്ദുസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍. 'അരിറാങ്" എന്ന പേരിലാണ് കാംപസില്‍ കൊറിയന്‍ ഡേ സംഘടിപ്പിച്ചത്

Gindi Hindustan International School Korean Day celebration
Author
Chennai, First Published Nov 1, 2019, 5:47 PM IST

ഗിണ്ടി: കൊറിയന്‍ ഡേ ആഘോഷം സംഘടിപ്പിച്ച് ചെന്നൈയിലെ ഗിണ്ടി ഹുന്ദുസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍. 'അരിറാങ്" എന്ന പേരിലാണ് കാംപസില്‍ കൊറിയന്‍ ഡേ സംഘടിപ്പിച്ചത്. കൊറിയന്‍ പരമ്പരാഗത ഗാനമായി അറിയപ്പെടുന്ന ഗാനത്തിന്‍റെ പേരാണ് അരിറാങ്. കൊറിയന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍  എം ഹോങ് യപ് ലീ പരിപാടിയില്‍ പങ്കെടുത്തു. 

എല്‍കെജി മുതല്‍ ആറാം ക്ലാസ് വരെ പഠിക്കുന്ന നിരവധി കൊറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മറ്റ് വിദ്യാര്‍ത്ഥികളും ആവേശത്തോടെ കള്‍ച്ചറല്‍ പരിപാടികളില്‍ പങ്കെടുത്തു.  അനുബന്ധമായി അവതിരിപ്പിച്ച 'അരിറാം' ഗാനവും പരമ്പരാഗത നൃത്തവും  കൊറിന്‍ സംസ്കാരത്തെ വിളിച്ചോതുന്ന പരിപാടികളും കാണികള്‍ക്ക് ആവേശം പകര്‍ന്നു. 

അന്താരാഷ്ട്ര തലത്തില്‍ അറിവ് വര്‍ധിപ്പിക്കാനും കൊറിയന്‍ സംസ്കാരത്തെ അടുത്തറിയാനും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകുമെന്നുംപല സംസ്കാരത്തിലുള്ള വിദ്യാര്‍ത്ഥികളുമായുള്ള സഹവാസം സാഹോദര്യം വളര്‍ത്താന്‍ സഹായിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

"

 

Follow Us:
Download App:
  • android
  • ios