കൊല്‍ക്കത്ത: മദ്യപിച്ച് ലക്കുകെട്ട യുവതി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് തെരുവിലേക്കിറങ്ങി. പശ്ചിമബം​ഗാളിലെ കൊൽക്കത്തയിലാണ് സംഭവം. അർദ്ധ ന​ഗ്നയായി യുവതി റോഡിലിറങ്ങിയതോടെ വൻ ​ഗതാ​ഗത കുരുക്കുണ്ടായി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ ​ഗതാ​ഗതം പൂർവ്വ സ്ഥിതിയിൽ ആകുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ യുവതി അര്‍ദ്ധ നഗ്നയായി തിരക്കേറിയ റോഡിലൂടെ നടക്കുകയായിരുന്നു. കൊൽക്കത്തയിലെ പത്മപൂക്കൂർ മേഖലയിലെ പ്രദേശവാസിയാണ് യുവതി. തിരക്കേറിയ ഗാന്ധി സരാനി റോഡിലാണ് യുവതി നഗ്നയായി അലഞ്ഞുതിരിഞ്ഞതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവം നടക്കുന്നതിന് മുമ്പ് യുവതിയും ആൺ സുഹൃത്തുക്കളുമായി മദ്യപിക്കുകയായിരുന്നു. പിന്നാലെ സ്വബോധം പോയ യുവതി സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമായി. ഇതോടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം യുവതി  റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.