Asianet News MalayalamAsianet News Malayalam

'പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകൂ'; വിവാദ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍

ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. 

Go to the North Korea: says Mekhalaya governor
Author
Shillong, First Published Dec 14, 2019, 9:58 AM IST

ഷില്ലോങ്: 'വിഭജന ജനാധിപത്യ'ത്തില്‍(divisive democracy) വിശ്വാസമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകുവെന്ന വിവാദ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. ജനാധിപത്യത്തിന് വിഭജനം അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്ക്കോളൂവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണറുടെ അഭിപ്രായ പ്രകടനം.

ഒരിക്കല്‍ ഈ രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. കിം ജോങ് ഉന്നാണ് ഉത്തരകൊറിയയുടെ ഭരണാധികാരി. ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. 

സംസ്ഥാനത്തേക്ക് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധ രജിസ്ട്രേഷന്‍ വേണമെന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios