ക്വാറന്റൈനിലായിട്ടും തന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പാർട്ടി പ്രവർത്തകർ ഷെയർ ചെയ്തത്.  

പനാജി: കൊവിഡ് 19 സ്ഥിരീകരിച്ച് ഹോം ക്വാറൻൈനിൽ കഴിയുന്ന ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഫയൽ പരിശോധിക്കുന്ന ഫോട്ടോയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്. ഫയൽ പരിശോധിക്കുന്ന മുഖ്യമന്ത്രി ​ഗ്ലൗസ് ധരിച്ചിട്ടില്ലെന്നും ഇതുവഴി ഈ ഫയൽ കൈകാര്യം ചെയ്യുന്ന മറ്റ് ഉദ്യോ​ഗസ്ഥരിലേക്ക് രോ​ഗബാധ ഉണ്ടാകാൻ സാധ്യതയില്ലെയെന്നും കോൺ​ഗ്രസ് ചോദിക്കുന്നു. ​

ഗോവയിലെ അൽറ്റിനോയിലുള്ള വസതിയിലാണ് പ്രമോദ് സാവന്ത് ക്വാറന്റൈനിൽ കഴിയുന്നത്. ക്വാറന്റൈനിലായിട്ടും തന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പാർട്ടി പ്രവർത്തകർ ഷെയർ ചെയ്തത്. 

Scroll to load tweet…

കൊവിഡ് പോസിറ്റീവായ ഒരാൾ മറ്റൊരാൾ കൈകാര്യം ചെയ്യേണ്ട ഫയൽ ഇത്തരത്തിൽ പരിശോധിക്കുന്നത് ശരിയല്ല. ഈ ഫയലുകൾ പരിശോധിക്കുന്ന ഉദ്യോ​ഗസ്ഥർക്കും മറ്റുള്ളവർക്കും കൊവിഡ് രോ​ഗബാധ ഉണ്ടായാൽ അതിൽ അതിശയിക്കാനില്ല എന്നാണ് കോൺ​ഗ്രസ് കമ്മറ്റി പ്രസിഡന്റ് ​ഗിരീഷ് ചോദങ്കർ ട്വീറ്റിന് മറുപടി നൽകിയിരിക്കുന്നത്.

സെപ്റ്റംബർ രണ്ടിനാണ് പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകുന്നില്ലെന്നും താൻ ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.