പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഗോവനയിലെ ചീഫ് നീന്തല്‍ പരിശീലകനെ പുറത്താക്കി. സുരജിത്ത് ഗാംഗുലിയെയാണ് പുറത്താക്കിയത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

സംസ്ഥാനത്തോട് സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ്  ദിഗംബര്‍ കമത്ത് പറഞ്ഞു. വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും എവിടെവച്ചാണ് സംഭവം നടനന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വീഡിയോയിലെ ചിലഭാഗങ്ങള്‍ അപ്ലോഡ് ചെയ്ത് കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയത് വിനോദ് കാപ്രി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടന്‍ കോച്ചിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രകായികമന്ത്രി വ്യക്തമാക്കി. ഈ കോച്ച് ഇനി ഇന്ത്യയിലെവിടെയും ജോലി ചെയ്യില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.