സ്‌ട്രേലിയയിലുള്ളവര്‍ക്ക് തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസില്‍ അകപ്പെട്ട് നാടുവിട്ട ആള്‍ദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

റൂട്ട് മാപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടി പാലിക്കേണ്ടി വരും. മൂന്ന് ദിവസ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എക്വഡോറിലെ ദ്വീപ് വാങ്ങി ഹിന്ദുരാജ്യമായ കൈലാസമായി നിത്യാനന്ദ പ്രഖ്യാപിച്ചത്. സ്വന്തമായി റിസര്‍വ് ബാങ്കും പാസ്‌പോര്‍ട്ടും ചിഹ്നവും പുറത്തുവിട്ടിരുന്നു.

ഇന്ത്യയില്‍ ബലാത്സംഗക്കേസില്‍ അകപ്പെട്ടതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനായില്ല. പിന്നീട് സ്വന്തമായി ദ്വീപ് വാങ്ങി സ്വയം രാജ്യമായി പ്രഖ്യാപിച്ച് വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു.