8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. 

പൂന: ‘സ്വർണ മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പുണെ സ്വദേശി സാമ്രാട്ട് ഹിരാമൻ മോസെ (39) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്തായിരുന്നു സംസ്കാര ശുശ്രൂഷകൾ നടത്തിയത്. 8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഇദ്ദേഹത്തിന് ഭാര്യയും 2 മക്കളും ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിസിനസുകാരനായിരുന്നു സാമ്രാട്ട് മോസെ. മുൻ എംഎൽഎ രാംഭാവ് മോസെയുടെ ‌മരുമകനായിരുന്നു ഇയാൾ. പൂനയിലെ യേർവാദയിലാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ഫേസ്ബുക്കിൽ തന്റേ വ്യാജ പ്രൊഫൈൽ നിർമ്മിച്ചു എന്ന് ഇയാൾ ഈയിടെ പരാതി നൽകിയിരുന്നു. 2011 ൽ സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു വ്യക്തിയായ രമേഷ് വഞ്ചാലെയും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.