Asianet News MalayalamAsianet News Malayalam

Gold smuggling| ദില്ലിയില്‍ വന്‍ സ്വര്‍ണവേട്ട; 42 കോടിയുടെ സ്വര്‍ണക്കടത്ത് പിടികൂടി

വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു.
 

Gold worth 42 Crore Smuggled Into Delhi As Machine Parts
Author
New Delhi, First Published Nov 19, 2021, 10:08 PM IST

ദില്ലി(New Delhi):  ദില്ലി ഗുരുഗ്രാമില്‍ വന്‍ സ്വര്‍ണവേട്ട(Gold smuggling). 42 കോടി വിലവരുന്ന 85 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടി(DRI). യന്ത്രഭാഗങ്ങള്‍ എന്ന വ്യാജേനയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി ഛത്താര്‍പുര്‍, ഗുഡ്ഗാവ് ജില്ലകളിലായിട്ടാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയ, തായ്വാന്‍ സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി വിലവരുന്ന 2.5 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ 16ന് വിമാനത്തിലെ ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

Andhra Rains| ആന്ധ്രയിൽ കനത്ത മഴ തുടരുന്നു; ബസുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം, 18 പേരെ കാണാതായി

തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്

ISL: ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് തോറ്റു തുടങ്ങി, എടികെയോട് തോറ്റത് രണ്ടിനെതിരെ നാലു ഗോളിന്


 

Follow Us:
Download App:
  • android
  • ios