27 ബാ​ഗുകളിലായി സ്ഫോടക വസ്തുക്കൾ നിർ‌മ്മിക്കുന്നതിന് ഉപയോ​ഗിക്കുന്ന ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

കൊൽക്കത്ത: കൊൽക്കത്തയിലെ ചിറ്റ്പൂരിൽ ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റുമായി വാഹനം പിടിയിൽ. ശനിയാഴ്ച പുലർച്ചെ ബിടി റോഡിലുള്ള പാലത്തിന് സമീപത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കൊൽക്കത്ത പൊലീസ് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. 27 ബാ​ഗുകളിലായി സ്ഫോടക വസ്തുക്കൾ നിർ‌മ്മിക്കുന്നതിന് ഉപയോ​ഗിക്കുന്ന ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.

ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നാണ് വാഹനം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ​ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങള്‌ ഇവരിൽ നിന്ന് ലഭ്യമാകുമെന്നാണ് സൂചനയെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.