ആഗസ്റ്റ് 28ന് യുപിയിലെ ഒരു സ്വർണ വ്യാപാര കേന്ദ്രത്തിൽ പട്ടാപ്പകൽ വൻ കവർച്ച നടത്തിയതോടെയാണ് മങ്കേഷിനായി തെരച്ചിൽ ഊർജ്ജിതമാക്കിയത്.

ലക്നൗ: ഉത്തർപ്രദേശിലെ സുൽത്താൻ പൂരിൽ ഗുണ്ട നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചു. ജാൺപൂർ സ്വദേശി മങ്കേഷ് യാദവിനെയാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വധിച്ചത്. പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മങ്കേഷിന്റെ തലക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മങ്കേഷ്. ആഗസ്റ്റ് 28ന് യുപിയിലെ ഒരു സ്വർണ വ്യാപാര കേന്ദ്രത്തിൽ പട്ടാപ്പകൽ വൻ കവർച്ച നടത്തിയതോടെയാണ് മങ്കേഷിനായി തെരെച്ചിൽ ഊർജ്ജിതമാക്കിയത്.

Asianet News Live | Malayalam News | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്