മാനവികതയിലാണ് വിശ്വാസം എന്നും ജഗൻ മോഹൻ റെഡ്‌ഡി കൂട്ടിച്ചേർത്തു. 

തെലങ്കാന: തിരുപ്പതി സന്ദർശനം റദ്ദാക്കി ജ​ഗൻ മോഹൻ റെഡ്ഡി. നാളത്തെ ക്ഷേത്ര ദർശനം ഉപേക്ഷിച്ചതായി വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജ​ഗൻമോഹൻ റെഡ്ഡി. തന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് ജ​ഗൻ മോ​‌ഹൻ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആർസിപി നേതാക്കളെയും വീട്ടുതടങ്കലിൽ ആക്കിയെന്നും അദ്ദേഹം വിമർശിച്ചു. താൻ വീട്ടിൽ ബൈബിൾ വായിക്കും, ഹിന്ദുമതം, ഇസ്ലാം, സിഖ് വിശ്വാസം എല്ലാറ്റിനെയും പിന്തുടരും. മാനവികതയിലാണ് വിശ്വാസം എന്നും ജഗൻ മോഹൻ റെഡ്‌ഡി കൂട്ടിച്ചേർത്തു. 

Asianet News Live | | PV Anvar | MV Govindan | Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്