Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, അതീവ ജാഗ്രത

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്  നാല് ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്ത് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

government declared covid 19 national disaster
Author
Delhi, First Published Mar 14, 2020, 3:48 PM IST

ദില്ലി: കൊവിഡ് 19നെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്  നാല് ലക്ഷം രൂപ വീതം ലഭിക്കും. 

രാജ്യത്ത് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കര്‍ണാടകയിലും ദില്ലിയിലുമാണ് മരണം സംഭവിച്ചത്. കല്‍ബുര്‍ഗി സ്വദേശിയായ 76കാരനാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ആദ്യം മരിച്ചത്. പിന്നാലെ ദില്ലി സ്വദേശിനിയായ 69കാരിയും മരിച്ചു. 

രാജ്യം കനത്ത ജാഗ്രതയിലാണ് ഇപ്പോള്‍. 83 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 66 പേര്‍ ഇന്ത്യന്‍ സ്വദേശികളും മറ്റുള്ളവര്‍ വിദേശികളുമാണ്. വിമാനത്താവളങ്ങളില്‍ മാത്രം ഇതുവരെ 11,71,061 പേരെ പരിശോധനക്ക് വിധേയമാക്കി. കേരളത്തില്‍ . കേരളത്തില്‍ 19 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios