നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. 

ദില്ലി: നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണം. നിയമന നടപടികൾക്കായി പരസ്യത്തിൽ നൽകിയ മാനദണ്ഡം പാതിവഴിയിൽ തിരുത്തരുത്. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

Asianet News Live | Palakkad Raid | By-Election 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്