Air India new MD : വളരെ ഗൗരവമേറിയ വിഷയമാണ് ഇത്. ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ ഇത്തരത്തിലുള്ള നിയമനങ്ങൾ നൽകുന്നതിനെ തന്റെ സംഘടന എതിർക്കുന്നുവെന്നും മഹാരാജൻ പറഞ്ഞു.
ദില്ലി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ (Air India) മാനേജിംഗ് ഡയറക്ടറായി ഇൽക്കർ ഐസിയെ നിയമിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (Swadeshi Jagran Manch) രംഗത്ത്. തുര്‍ക്കി പൗരനാണ് ഇൽക്കർ ഐസി (Ilker Ayci) ഇതാണ് എതിര്‍പ്പ് ഉയരാനുള്ള പ്രധാന കാരണം. എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും പുനഃപരിശോധന വേണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു.
വളരെ ഗൗരവമേറിയ വിഷയമാണ് ഇത്. ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ ഇത്തരത്തിലുള്ള നിയമനങ്ങൾ നൽകുന്നതിനെ തന്റെ സംഘടന എതിർക്കുന്നുവെന്നും മഹാരാജൻ പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണ്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിക്കേണ്ടതുണ്ടെന്നും ജാഗരണ്‍ മഞ്ച് കോര്‍ഡിനേറ്റിംഗ് കണ്‍വീനര്‍ പറയുന്നു.
2022 ഏപ്രിൽ 1 ന് മുമ്പായി ഇൽക്കർ ഐസി എയര്‍ ഇന്ത്യ എംഡിയായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 2015 മുതൽ ടർക്കിഷ് എയർലൈൻസിന്റെ ചെയർമാനായിരുന്നു അദ്ദേഹം. തുര്‍ക്കിയുടെ വിമാന കമ്പനിയെ ആധുനിക വത്കരിച്ച വ്യക്തിയായാണ് ഇദ്ദേഹം അറിയിപ്പെടുന്നത്. ഫെബ്രുവരി 14നാണ് ഇൽക്കർ ഐസിയെ നിയമിക്കുന്ന കാര്യം എയർ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരമൻ പങ്കെടുത്ത ബോർഡി മീറ്റിംഗിലാണ് ഐസിയുടെ നിയമനം അംഗീകരിച്ചത്.
‘ഒരു വ്യോമയാന വ്യാവസായ പ്രമുഖനാണ് ഇൽക്കർ ഐസി. ടർക്കിഷ് എയർലൈസിനെ വിജയ കുതിപ്പിലേയ്‌ക്ക് നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. എയർ ഇന്ത്യയെ പുതിയ യുഗത്തിലേയ്‌ക്ക് നയിക്കാൻ തുടങ്ങുന്ന ടാറ്റ ഗ്രൂപ്പിലേയ്‌ക്ക് ഇൽക്കറെ സ്വഗതം ചെയ്യുന്നു. ഇതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്’ എൻ ചന്ദ്രശേഖരൻ പറഞ്ഞു.‘ടാറ്റ ഗ്രൂപ്പിന്റെ ഒരു ഭാഗമാകുവാൻ സാധിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എയർ ഇന്ത്യ എന്ന മഹത്തായ ഒരു എയർലൈസിനെ നയിക്കാൻ അവസരം ലഭിച്ചത് എന്റെ ഭാഗമായി കണക്കാക്കുന്നു’ ഇൽക്കർ ഐസി അറിയിച്ചു.
1971-ൽ ഇസ്താംബൂളിലാണ് ഇൽക്കർ അയ്‌സിയുടെ ജനനം. ബിൽകെന്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വകുപ്പിലെ (1994) പൂർവ്വ വിദ്യാർത്ഥിയാണ്. 1995- ൽ യു കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷണം പൂർത്തിയാക്കിയ ഇൽക്കർ 1997-ൽ ഇസ്താംബൂളിലെ മർമര യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂർത്തിയാക്കി. 1994 ലാണ് ഇൽക്കർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തുടർന്ന് നാല് കമ്പനികൾ മുന്നോട്ട് വന്നിരുന്നു. അവസാന റൗണ്ടിലെത്തിയത് ടാറ്റയും സ്പൈസ് ജെറ്റുമായിരുന്നു. തുടർന്ന് സ്പൈസ് ജെറ്റിനെ തള്ളി ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
Read More: യുക്രൈൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിന്റെ വാടക മണിക്കൂറിന് 8 ലക്ഷം രൂപ വരെ
Dubai Travel Updates : ദുബൈ യാത്രയ്ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
