ദില്ലി: കൊവിഡ് 19 ജാഗ്രതെയെ തുടര്‍ന്ന് വീടുകളില്‍ ഉള്‍പ്പെടെ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് വിരസത മാറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.  

നിരവധി വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ സ്കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റൈന്‍ ചെയ്തവര്‍ക്കും ഇവ ലഭ്യമാക്കുമെന്നും അധികൃതരെ ഉദ്ധരിച്ച്   ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക