പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും.
ദില്ലി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നിന്നും പാർലമെന്റിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്താനാണ് സിജെപി ആഹ്വാനം. കേരളത്തിൽ നിന്നും പ്രമുഖരടക്കം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട ജനപിന്തുണ മാർച്ചിലും ഉണ്ടാകുമോ എന്നതാണ് ആകാംഷ. എന്നാൽ മാർച്ചിന് പൊലീസ് അനുമതിയില്ല, തടയാൻ എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്.


