എഎപിയില്‍ നിന്ന് 97 കോടി തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ദില്ലി ലഫ്.ഗവര്‍ണര്‍ വൈഭവ് സക്‍സേന നിര്‍ദേശം നല്‍കി.
ദില്ലി: രാഷ്ട്രീയ പരസ്യങ്ങൾ ദില്ലി സർക്കാരിന്‍റെ ചിലവിൽ പ്രസിദ്ദീകരിച്ചതിന് ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദേശം നൽകി ഗവർണർ. ദില്ലി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാന്‍ നിർദേശം നൽകിയത്. എ എ പി വിജയിച്ച ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്തടക്കം ദില്ലി സർക്കാരിന്‍റെ നേട്ടങ്ങളെ പറ്റിയുള്ള നിരവധി പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ദീകരിച്ചിരുന്നു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ എ എ പി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. എന്നാൽ ഗവർണർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് ആംആദ്മി നേതാക്കൾ പ്രതികരിച്ചു.

