പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയിൽ ആണ് സുപ്രീം കോടതി തീരുമാനം.

ദില്ലി: ഗവർണർമാർക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവിൽ, ക്രിമിനൽ കേസുകളിൽ ഗവർണർമാർക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തിൽ അറ്റോർണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയിൽ ആണ് സുപ്രീം കോടതി തീരുമാനം. ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പശ്ചിമ ബംഗാൾ ഗവർണർക്കും കോടതി നോട്ടീസ് അയച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player