കൊല്ലപ്പെട്ട മുഹമ്മദ് റസാഖിന്റെ സഹോദരൻ സൈനികനാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരര്‍ നാട്ടുകാരനായ ഒരാളെ വെടിവച്ചുകൊന്നു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. പള്ളിയിൽ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഭീകരര്‍ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മുഹമ്മദ് റസാഖിന്റെ സഹോദരൻ സൈനികനാണ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്നും കൊല്ലപ്പെട്ടത് മുഹമ്മദ് റസാഖായിരുന്നുവെന്നും ഇവരുടെ ബന്ധുവായ യുവാവ് പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരര്‍ക്കായി സൈന്യം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്