ഏതെല്ലാം അന്തരികാവയവങ്ങൾക്ക് പരിക്കുണ്ടെന്നത് അറിയാത്തതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ചെറുകുടലിലെ ആദ്യഭാഗത്ത് നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്

അജ്മീർ: തെരുവുനായയ്ക്കെതിരെ വെടിയുതിർത്ത് മുത്തച്ഛൻ. ബുള്ളറ്റ് തറച്ച് കയറിയത്. 5 വയസുകാരന്റെ ശ്വാസകോശത്തിൽ. ഗുരുതരമായി പരിക്കേറ്റ് 5 വയസുകാരൻ ചികിത്സയിൽ. അജ്മീറിലാണ് സംഭവം. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് അഞ്ച് വയസുകാരന്റെ ശ്വാസ കോശത്തിൽ ഗുരുതര പരിക്കാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് സംഭവിച്ചിരിക്കുന്നത്. 

അജ്മീറിലെ ജെഎൽഎൻ ആശുപത്രിയിലാണ് സങ്കീർണ ശസ്ത്രക്രിയ ചെയ്തത്. ശ്വാസകോശം തുളച്ച് വയറിൽ കയറിയ നിലയിലായിരുന്നു ബുള്ളറ്റുണ്ടായിരുന്നത്. ശ്വാസകോശത്തിലെ പരിക്കിനെ തുടർന്ന് ശ്വാസം പോലും എടുക്കാൻ സാധിക്കാത്ത നിലയിലായിരുന്നു അഞ്ച് വയസുകാരനുണ്ടായിരുന്നത്. ഏതെല്ലാം അന്തരികാവയവങ്ങൾക്ക് പരിക്കുണ്ടെന്നത് അറിയാത്തതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു. 

സീറ്റിൽ ഭക്ഷണം വീണതിന് പിന്നാലെ യുവാവിനെ തല്ലിക്കൊന്ന് ബസ് ഡ്രൈവറും സഹായികളും

കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയിലെല്ലാം ബുള്ളറ്റ് പരിക്കേൽപ്പിച്ച നിലയിലായിരുന്നു. വയറിൽ രക്തം നിറഞ്ഞ നിലയിലുമായിരുന്നു കുട്ടിയുണ്ടായിരുന്നത്. ചെറുകുടലിന്റെ ആദ്യ ഭാഗത്ത് നിന്നാണ് ബുള്ളറ്റ് കണ്ടെത്താനായത്. കുട്ടിയുടെ നില മെച്ചപ്പെട്ടതായാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യ വിദഗ്ധർ വിശദമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം