രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. 

ചെന്നൈ: പ്രായപൂർത്തിയാകാത്ത കൊച്ചുമക്കളെ ഇരുപതിനായിരം രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് സംഭവം. വിജയലക്ഷ്മി എന്ന സ്ത്രീയാണ് തന്റെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെ വിറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകന്റെ ചികിത്സാ ചെലവുകൾക്ക് വേണ്ടിയാണ് ചെറുമക്കളെ വിറ്റതെന്ന് വിജയലക്ഷ്മി മൊഴി നൽകിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ നവംബര്‍ 20നാണ് കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്ക് 10,000 രൂപവീതം വാങ്ങിയായിരുന്നു വില്‍പന നടത്തിയത്. 

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.