Asianet News MalayalamAsianet News Malayalam

ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ്: ദില്ലി പൊലീസ് ഗൂഗിളിനെ സമീപിച്ചു

സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ട്വിറ്റര്‍ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ആഴ്ച ആഹ്വാനംചെയ്ത ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നിലെ സമരവും പൊലീസ് നിരീക്ഷിക്കും.
 

Greta Thunberg toolkit: Delhi police seek Google
Author
New Delhi, First Published Feb 6, 2021, 7:06 AM IST

ദില്ലി: ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി പൊലീസ് ഗൂഗിളിനെ സമീപിച്ചു. പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയ അക്കൗണ്ടിന്റെ വിശദാംശങ്ങളാണ് പൊലീസ് തേടിയത്. പ്രതിഷേധ പരിപാടികളില്‍ രണ്ട് ഇമെയില്‍ ഐഡി, ഒരു ലിങ്ക്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും പൊലീസ് അതാത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ തേടി.

സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ട്വിറ്റര്‍ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ആഴ്ച ആഹ്വാനംചെയ്ത ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നിലെ സമരവും പൊലീസ് നിരീക്ഷിക്കും. ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെയല്ല, അവര്‍ ട്വീറ്റില്‍ പങ്കുവെച്ച ടൂള്‍കിറ്റ് സംബന്ധിച്ചാണ് അന്വേഷണം നടത്തുകയെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു.

കര്‍ഷക സമരത്തെ അനുകൂലിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാരോപിച്ചാണ് ദില്ലി പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍, കേസെടുത്ത ശേഷവും ഗ്രെറ്റ കര്‍ഷകര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി.
 

Follow Us:
Download App:
  • android
  • ios