സോഷ്യല്‍ മീഡിയയില്‍ ഒരു പാട്ടിന്‍റെ അകമ്പടിയോടെ വന്നിട്ടുള്ള ഈ വീഡിയോയുടെ കാര്യ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട കമന്‍റുകളില്‍ നിന്നും മനസിലാകുന്നു.

വിവാഹങ്ങള്‍ സംബന്ധിച്ച വീഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു വൈറലായ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു പാട്ടിന്‍റെ അകമ്പടിയോടെ വന്നിട്ടുള്ള ഈ വീഡിയോയുടെ കാര്യ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട കമന്‍റുകളില്‍ നിന്നും മനസിലാകുന്നു.

ഒരു വിവാഹവേദിയാണ് രംഗം, അവിടെ ചടങ്ങുകള്‍ കഴിഞ്ഞ് വധുവിനെ സിന്ദൂരം അണിയിക്കുന്ന ചടങ്ങാണ്. വധുവിനെ രണ്ട് സ്ത്രീകളുടെ സഹായത്തോടെ വരന്‍ സിന്ദൂരം അണിയിക്കുന്നത് കാണാം. അതിന് പിന്നാലെ വധു ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴും. ഇതോടെ വധുവിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന്‍ എന്തോ കണ്ട് പേടിച്ചപോലെ തന്‍റെ തലപ്പാവ് അടക്കം പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്നും ഓടുന്നതാണ് വീഡിയോയില്‍.

View post on Instagram

എന്ത് കണ്ടാണ് വരന്‍ പേടിച്ചോടിയത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം, നിരഞ്ജന്‍ മോഹപാത്ര എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാം റീലില്‍ ഇട്ടത്. എന്താണ് സംഭവിച്ചതെന്ന് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലോ മറ്റോ ഇല്ല. അതേ സമയം ഇത് ഒഡീഷയിലെ വിവാഹ വേദിയാണ് എന്ന് ചിലര്‍ ചടങ്ങിന്‍റെ സൂചനകള്‍ വച്ച് പറയുന്നു. അതേ സമയം തന്നെ ആയിരങ്ങള്‍ ഇതിനകം കണ്ടുകഴിഞ്ഞ ഈ വീഡിയോയില്‍ ഇത് ശരിക്കും വിവാഹമാണോ എന്ന് ചോദിക്കുന്നവരും അനവധിയാണ്. ഇത് എന്തോ ഷോര്‍ട്ട് ഫിലിം, ആല്‍ബം ഷൂട്ടിംഗാണോ എന്ന് ചോദിക്കുന്നവരും ഏറെയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona