ഭിര്‍ഭൂം ജില്ലയിലെ ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് ഇത്തരം ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയിയെന്ന് പരസ്യമായി മാപ്പ് അപേക്ഷിച്ചാണ് സംഘം വന്നിരിക്കുന്നത്. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കള്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് ആവശ്യമുയര്‍ത്തിയതിന് പിന്നാലെ സമാന ആവശ്യവുമായി അണികളും. പശ്ചിമ ബംഗാളിലെ ഭിര്‍ഭൂം ജില്ലയിലെ ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് ഇത്തരം ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയിയെന്ന് പരസ്യമായി മാപ്പ് അപേക്ഷിച്ചാണ് സംഘം വന്നിരിക്കുന്നത്.

Scroll to load tweet…

ഭിര്‍ഭൂമിലെ പ്രാദേശിക ചന്തയില്‍ ജാഥയായി എത്തിയ ശേഷമാണ് ഇവര്‍ മാപ്പ് അപേക്ഷിച്ചത്. പ്രാദേശിക പഞ്ചായത്തിനെ തെറ്റായി കളങ്കപ്പെടുത്തിയെന്നും തിരികെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ അക്രമം ഭയന്നാണ് പ്രവര്‍ത്തകര്‍ ഇത്തരം പരസ്യ പ്രസ്താവന നടത്തുന്നതെന്നാണ് ബിജെപി ജില്ലാ അധികാരികള്‍ വിശദമാക്കുന്നത്. ജനാധിപത്യത്തിന് അപമാനമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് ഭിര്‍ഭൂം ബിജെപി ജില്ലാ പ്രസിഡന്‍റ് ഡ്രുബാ സഹ വിശദമാക്കുന്നത്.

ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. സമൂഹത്തിന്‍റെ താഴേക്കിടയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ ഭയന്നാണ് കഴിയുന്നതെന്നും സഹ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതികരണം. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നശേഷം ബിജെപിയില്‍ ചേര്‍ന്ന ദീപേന്ദു ബിശ്വാസ്, സൊണാലി ഗുഹ എന്നിവര്‍ മമതാ ബാനര്‍ജിക്ക് തൃണമൂലിലേക്ക് തിരികെ ചേര്‍ക്കണം എന്നാവശ്യപ്പെട്ടെഴുതിയ കത്തുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona