ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി നിരക്ക് നിശ്ചയിക്കൽ അടക്കമുള്ള നിർണായക വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ കൗൺസിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നികുതി കുറക്കുകയും, പുതിയ നിരക്ക് നിശ്ചയിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. ലോട്ടറി നികുതി എകീകരണവും ചർച്ചക്ക് വരും. സഭാ നടപടികൾ നീണ്ടു പോയതിനെ തുടർന്ന് വ്യാഴാഴ്ച ചേരാനിരുന്ന യോഗം, ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്.