Asianet News MalayalamAsianet News Malayalam

രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് കന്നി തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ ജഡേജ. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 31,333 വോട്ടിന്‍റെ ഭൂരിപക്ഷമാണ് റിവാബയ്ക്ക് ഉള്ളത്. എഎപിയുടെ കർഷൻഭായ് കമ്രൂറും കോൺഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജയെയും പരാജയപ്പെടുത്തിയാണ് വിജയം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മൂന്നാംസ്ഥാനത്തായിരുന്നു റിവാബ ജഡേജ.

Gujarat Assembly Elections 2022 result: Rivaba Jadeja excels on poll debut
Author
First Published Dec 8, 2022, 1:19 PM IST

ജാംനഗർ: 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയം ഉറപ്പിച്ച് റിവാബ ജഡേജ.  ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ ജഡേജ. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 31,333 വോട്ടിന്‍റെ ഭൂരിപക്ഷമാണ് റിവാബയ്ക്ക് ഉള്ളത്. എഎപിയുടെ കർഷൻഭായ് കമ്രൂറും കോൺഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജയെയും പരാജയപ്പെടുത്തിയാണ് വിജയം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മൂന്നാംസ്ഥാനത്തായിരുന്നു റിവാബ ജഡേജ.

തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്ന് റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഉച്ചയ്ക്ക് 12:20 വരെ റിവാബ 19,820 വോട്ടുകൾക്ക് മുന്നിലാണ്. ജഡേജ 38867 വോട്ടുകൾ നേടിയപ്പോൾ എഎപിയുടെ കർഷൻഭായ് കമ്രൂർ 19047 വോട്ടുകൾ നേടി രണ്ടാമതാണ്. കോൺഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജ 12397 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്. പ്രസിദ്ധമായ വിജയത്തിന് തയ്യാറായി, റിവാബ ഏകദേശം 50 ശതമാനം വോട്ടുകൾ നേടി.

ഡിസംബർ 1 ന് ജാംനഗർ നോർത്തില്‍  വോട്ടെടുപ്പ് നടന്നത്. 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ മൊത്തത്തിലുള്ള പോളിംഗ് ശതമാനത്തേക്കാൾ കുറവാണ് ജാംനഗറില്‍ രേഖപ്പെടുത്തിയത്. 

ബിജെപിയുടെ ധർമേന്ദ്രസിങ് ജഡേജയെ സിറ്റിംഗ് സീറ്റില്‍ നിന്നും മാറ്റിയാണ് ബിജെപി റിവാബ ജഡേജയെ മത്സരിപ്പിച്ചു. 53 ശതമാനം വോട്ട് വിഹിതം നേടിയാണ് റിവാബ ബിജെപിക്ക് വേണ്ടി സീറ്റ് നിലനിർത്തുന്നത്. 

ഗുജറാത്തിൽ ബിജെപി വൻ വിജയത്തിലേക്ക് നീങ്ങി. 150-ലധികം സീറ്റുകളിൽ ഭരണകക്ഷി വിജയിക്കാനാണ് ഒരുങ്ങുന്നത്. ഗുജറാത്ത് നിയമസഭയിലെ ഏറ്റവും വലിയ സീറ്റ് വിഹിതം എന്ന റെക്കോഡാണ് ഇതോടെ ബിജെപി സ്ഥാപിക്കുന്നത്. 

തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയും ബിജെപിയെ കൈവിട്ടില്ല; നദിയില്‍ ചാടിയ കാന്തിലാല്‍ ജയത്തിലേക്ക്

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി, യുപിയിൽ എസ്പി സ്ഥാനാർത്ഥി ഡിംപിൾ യാദവ് വൻ ലീഡിലേക്ക്

Follow Us:
Download App:
  • android
  • ios