കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻസിബി, ഇന്ത്യൻ നേവി, ഗുജറാത്ത് പൊലീസ് എന്നിവരെ അഭിനന്ദിച്ചു

മുംബൈ: ഗുജറാത്ത്‌ തീരത്ത് വൻ ലഹരിവേട്ട. ബോട്ട് മാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 3,300 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. 1000 കോടി രൂപയിലധികം വില വരുന്ന ലഹരിയാണ് പിടികൂടിയത്. 5 പേരെ അറസ്റ്റ് ചെയ്തു. ഇവർ ഇറാൻ, പാകിസ്ഥാൻ സ്വദേശികളെന്നാണ് സൂചന. 

ഇന്നലെ വൈകിട്ട് നാവിക സേനയും ഗുജറാത്ത് എടിഎസ് അടക്കമുള്ള ഏജൻസികളും നടത്തിയ പരിശോധനയിലാണ് തീരത്ത് നിന്ന് സംശയാസ്പദമായി ഒരു ബോട്ട് കണ്ടെത്തുന്നത്. ബോട്ടിൽ നിന്ന് 3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവ പിടികൂടി. പ്രതികളെ പോർബന്ദർ തീരത്തെത്തിച്ച് എൻസിബി അടക്കമുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ഇവരുടെ രാജ്യാന്തര ലഹരിക്കടത്ത് ബന്ധവും അന്വേഷിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് നടക്കുന്ന വലിയ ലഹരി വേട്ടകളിലൊന്നാണിത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻസിബി, ഇന്ത്യൻ നേവി, ഗുജറാത്ത് പൊലീസ് എന്നിവരെ അഭിനന്ദിച്ചു- "മയക്കുമരുന്ന് വിമുക്ത ഭാരതം എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം പിന്തുടർന്ന്, നമ്മുടെ ഏജൻസികൾ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിദേശ മയക്കുമരുന്ന് പിടിച്ചെടുക്കൽ നടത്തി. എൻസിബിയും നാവികസേനയും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 3132 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നമ്മുടെ സർക്കാരിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്. ഈ അവസരത്തിൽ എൻസിബിയെയും നാവികസേനയെയും ഗുജറാത്ത് പൊലീസിനെയും ഞാൻ അഭിനന്ദിക്കുന്നു" 

Scroll to load tweet…
Scroll to load tweet…