ദില്ലി: ഗുജ്ജർ സംവരണ പ്രക്ഷോഭം കണക്കിലെടുത്ത് രാജസ്ഥാനിലെ കരൗലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത് കരൗലി, ഭരത്പൂർ, ജയ്പൂർ,  മധോപൂർ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 

ക്രമസമാധാന സാഹചര്യം നേരിടാൻ അധിക പൊലീസ് സേനയെ ഇവിടങ്ങളിൽ വിന്യസിച്ചു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ  ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാലാണ് പ്രക്ഷോഭത്തിലേക്ക് കടക്കുന്നതെന്നാണ് സമരസമിതി നേതാക്കൾ പറഞ്ഞു.