Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ്; ഞായറാഴ്ച വൈകിട്ടോടെ കര തൊട്ടേക്കും

നാളെ വൈകിട്ടോടെ  വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. 

gulab cyclone in the bay of bengal
Author
Delhi, First Published Sep 25, 2021, 11:09 PM IST

ദില്ലി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ് രൂപപ്പെട്ടു. നാളെ വൈകിട്ടോടെ  വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. 

വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഒഡീഷയുടെ  തെക്കന്‍   ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.  ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.

Follow Us:
Download App:
  • android
  • ios