സുരക്ഷാസേനയ്ക്ക് നേരെ ആക്രമികൾ ബോംബെറിഞ്ഞതായും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം.
ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. മൊറെയിൽ സുരക്ഷ സേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായി. ആക്രമണം നടത്തിയ സംഘം ബി എസ് എഫ് അർദ്ധസൈനിക വിഭാഗം, പൊലീസ് ഉൾപ്പെടെയുള്ളവർക്ക് നേരെ ബോംബറിഞ്ഞതായും റിപ്പോർട്ടുണ്ട്.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം. വെടിവയ്പ്പില്‍ നിരവധി പേർക്ക് പരുക്കേറ്റെന്നാണ് സൂചന. മ്യാൻമർ അതിർത്തിയായ മൊറെയിൽ കഴിഞ്ഞ ആഴ്ചയും സുരക്ഷ സേനക്ക് നേരെ ആക്രമികൾ വെടിവെപ്പ് നടത്തിയിരുന്നു. ഏറ്റുമുട്ടൽ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഥൗബലിൽ അടുത്തിടെ ഉണ്ടായ സംഘർഷത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.
